ആരോപണം തെളിയിക്കാതെ വിചാരണ ചെയ്യേണ്ട: കെ. സുധാകരൻ
Friday 17 September 2021 12:22 AM IST
തൊടുപുഴ: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പ് അക്കാര്യത്തിൽ വിചാരണ വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ആരോപണം ആർക്കും ഉന്നയിക്കാം. ഇ.ഡി ആരെയൊക്കെ ചോദ്യം ചെയ്തു. കെ.ടി. ജലീലിന്റെ പരിഹാസത്തിന് താൻ എന്ത് പറയാനാണ്. താൻ ബി.ജെ.പി മനസുള്ളയാളാണെന്ന പി.സി. ചാക്കോയുടെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു.