വീട് വയ്ക്കാൻ ഭൂമിനൽകി വാട്സാപ്പ് കൂട്ടായ്മകൾ

Friday 17 September 2021 12:21 AM IST

കല്ലമ്പലം: കൊവിഡ് കാലത്ത് ഒരു കുടുംബത്തിന് ആശ്വാസമാകുകയാണ് വാട്സാപ്പ് കൂട്ടായ്മകൾ. കൊവിഡ് കുടുംബനാഥന്റെ ജീവൻ കവർന്നപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന ഷിബുവിന്റെ കുടുംബത്തിന് എന്റെ ഗ്രാമം നാവായിക്കുളം എന്ന വാട്സാപ്പ് കൂട്ടായ്മയും നമ്മുടെ കുടുംബം മേനാപ്പാറ എന്ന വാട്സാപ്പ് കൂട്ടായ്മയുമാണ് സംയുക്തമായി ഭൂമി വാങ്ങി നൽകിയത്. വസ്തുവിന്റെ പ്രമാണം ഷിബുവിന്റെ ഭാര്യ നീലിമയ്ക്കും മക്കൾക്കും കൈമാറി. ഈ ഭൂമിയിൽ ഒരു ഭവനം നിർമ്മിച്ച് നൽകാൻ മുൻകൈയെടുക്കണമെന്ന് കൂട്ടായ്മ പ്രതിനിധികൾ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു. അശ്വതി, ഉണ്ണിക്കുട്ടൻ അശോകൻ, പ്രതീഷ്, മനു മംഗലശേരി, ബൈജു, സുരേഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement