ലാൽ ഗാനത്തി​ന് 50,​ അമ്പതാ​മ​ത്തെ​ ​​ഗാ​നം ടി.​കെ.​ ​രാ​ജീ​വ്‌​കു​മാ​റി​ന്റെ​ ​ ബ​ർ​മു​ഡ​യ്ക്ക് ​വേ​ണ്ടി

Saturday 18 September 2021 7:41 AM IST

പി​ന്ന​ണി​ ​ഗാ​യ​ക​നാ​യ​ ​സൂ​പ്പ​ർ​ ​മെ​ഗാ​താ​രം​ ​മോ​ഹ​ൻ​ലാ​ൽ​ ​50 ഗാ​ന​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ന്നു.​ ​ഷെ​യ്‌ൻ​ ​നി​ഗ​മി​നെ​യും​ ​വി​ന​യ്‌​ ​ഫോ​ർ​ട്ടി​നെ​യും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ടി.​കെ.​ ​രാ​ജീ​വ് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ർ​മു​ഡ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ അമ്പതാമത്തെ ​ഗാ​നം​ ​പാ​ടു​ന്ന​ത്.വി​നാ​യ​ക് ​ശ​ശി​കു​മാ​ർ​ ​എ​ഴു​തി​ ​ര​മേ​ഷ് ​നാ​രാ​യ​ൺ​ ​ഈ​ണ​മി​ട്ട​ ​പാ​ട്ട് ​ഈ​ ​മാ​സം​ ​അ​വ​സാ​നം​ ​മോ​ഹ​ൻ​ലാ​ൽ​ ​പാ​ടു​മെ​ന്ന് ​രാ​ജീ​വ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഇ​പ്പോ​ൾ​ ​ഇ​ടു​ക്കി​ ​കു​ള​മാ​വി​ൽ​ ​ജി​ത്തു​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ 12​t​h​ ​M​A​N​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​ഈ​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ബ​ർ​മു​ഡ​യി​ലെ​ ​ഗാ​ന​മാ​ല​പി​ക്കാ​ൻ​ ​കൊ​ച്ചി​യി​ലെ​ത്തും.

ബെ​ന്നി​ ​ദ​യാ​ൽ​ ​ആ​ല​പി​ച്ച​ ​കു​ഞ്ഞു​ണ്ണി​ ​മാ​ഷി​ന്റെ​ ​ഒ​രു​ ​ക​വി​ത​യും​ ​ഹ​രി​ച​ര​ണും ​ ​മ​ധു​ശ്രീ​യും​ ​പാ​ടി​യ​ ​ര​ണ്ട് ​ഗാ​ന​ങ്ങ​ളു​മാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​പാ​ടു​ന്ന​ ​പാ​ട്ടി​ന് ​പു​റ​മെ​ ​ബ​ർ​മു​ഡ​യി​ലു​ള്ള​ത്. 1985​-​ൽ​ ​ക​ണ്ടു​ ​ക​ണ്ട​റി​ഞ്ഞു എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​സി.​ഒ.​ ​ആ​ന്റോ​യ്ക്ക് ഒ​പ്പം​ ​നീ​യ​റി​ഞ്ഞോ​ ​മേ​ലെ​ ​മാ​ന​ത്ത്,​ ​എം.​ജി.​ ​ശ്രീ​കു​മാ​റി​നൊ​പ്പം​ ​ഒ​ന്നാ​നാം​ ​കു​ന്നി​ൽ​ ​ഓ​ര​ടി​ക്കു​ന്നി​ലെ​ ​സി​ന്ദൂ​ര​മേ​ഘം​ ​എ​ന്നീ​ ​ഗാ​ന​ങ്ങ​ളാ​ണ് ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​മോ​ഹ​ൻ​ലാ​ൽ​ ​ആ​ദ്യ​മാ​യി​ ​പാ​ടി​യ​ത്.​ ​ടി.​കെ.​ ​രാ​ജീ​വ്കു​മാ​റി​ന്റെ​ ​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കെ.​ ​എ​സ്.​ ​ചി​ത്ര​യ്ക്കൊ​പ്പം​ ​കൈ​ത​പ്പൂ​വി​ൻ​ ​ക​ന്നി​ക്കു​റു​മ്പി​ൽ​ ​എന്ന ഗാ​നം​ ​പാ​ടി​യി​ട്ടു​ള്ള​ ​മോ​ഹ​ൻ​ലാ​ൽ​ ​ഒ​ട്ടേ​റെ​ ​സി​നി​മേ​ത​ര​ ​ഗാ​ന​ങ്ങളും ​ ​ആ​ല​പി​ച്ചി​ട്ടു​ണ്ട്.