ഇരുനില ബസ് ട്രക്കിലിടിച്ചുകയറി 8 മരണം

Saturday 30 March 2019 12:31 AM IST

ഗ്രേറ്റർ നോയിഡ: ഇരുനില ബസ് ട്രക്കിലിടിച്ചുകയറി രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ എട്ട് പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിലെ എക്സ്‌പ്രസ് വേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.