സി.ബി.ഐ ആസ്ഥാനത്ത്​ വീണ്ടും തീപിടിത്തം

Saturday 18 September 2021 12:03 AM IST

ന്യൂഡൽഹി: സി.ബി.ഐയുടെ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഡൽഹി ലോധി റോഡിലുള്ള ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്‌മെന്റ് ഏരിയയിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായി ഡൽഹി ഫയർ സർവിസ് ഡിവിഷണൽ ഓഫിസർ എസ്.കെ. ദുആ പറഞ്ഞു. ജൂലായ് എട്ടിനും ഇവിടെ തീപിടിച്ചിരുന്നു.

അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേർന്ന് ഒരുമണിക്കൂറിനകമാണ് തീയണച്ചത്. കെട്ടിടത്തിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു.ആളപായമില്ല. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുൽ ഗാർഗ് പറഞ്ഞു. രാവിലെ 11.36 ഓടെയാണ് വിവരം തങ്ങളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement