ബാബുൽ സുപ്രിയോ തൃണമൂലിൽ ചേർന്നു

Sunday 19 September 2021 1:47 AM IST

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നേരത്തെ രാഷ്​ട്രീയം വിടുമെന്ന്​ ബാബുൽ അറിയിച്ചിരുന്നുവെങ്കിലും വേറെ രാഷ്​ട്രീയപാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച്​ സൂചനകൾ നൽകിയിരുന്നില്ല.

തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബാബുൽ അംഗത്വമെടുത്തത്.

Advertisement
Advertisement