പഞ്ചാബ്​ കോൺഗ്രസിലെ രാഖി സാവന്താണ്​ സിദ്ദുവെന്ന് രാഘവ് ഛദ്ദ @ മറുപടിയുമായി രാഖി

Sunday 19 September 2021 1:07 AM IST

മുംബയ്: പഞ്ചാബ്​ കോൺഗ്രസിലെ രാഖി സാവന്താണ്​ നവ്​ജ്യോത്​ സിംഗ്​ സിദ്ദുവെന്ന ആംആദ്​മി പാർട്ടി നേതാവ്​ രാഘവ്​ ഛദ്ദയുടെ പരാമർശത്തിൽ പ്രതികരിച്ച് നടി രാഖി സാവന്ത്.

'രാഘവ്​ ഛദ്ദ, എന്നിൽ നിന്നും എന്റെ പേരിൽ നിന്നും അകലം പാലിക്കുക. സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ്​ ആകുന്നതിന്​ നിങ്ങൾക്ക്​ എന്റെ പേര്​ ഉപയോഗിക്കേണ്ടിവന്നു. മറ്റെല്ലാ ദിവസങ്ങളും ഞാൻ എങ്ങനെ ട്രെൻഡിംഗാകുന്നുവെന്ന്​ കൂടി ആലോചിക്കൂ -രാഖി പറഞ്ഞു.

രാഖിക്ക്​ പിന്തുണയുമായി ഭർത്താവ്​ റിതേഷും രംഗത്തെത്തി. രാഘഖ്​ ഛദ്ദയെ ഉടൻ തന്നെ പാർട്ടിയിൽ നിന്ന്​ പുറത്താക്കണമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാളിനോട്​ റിതേഷ് അഭ്യർത്ഥിച്ചു. സ്​ത്രീകളോട്​ ഇത്തരം വിദ്വേഷ മാനസികാവസ്ഥ പുലർത്തുന്നത്​ ശരിയല്ലെന്നും റിതേഷ് അഭിപ്രായപ്പെട്ടു.

'നിങ്ങളുടെ സ്വന്തം രാഷ്​ട്രീയ നേട്ടത്തിനായി മറ്റൊരാളു​ടെ വ്യക്തിജീവിതത്തെ തകർക്കരുത്​. എനിക്ക്​ വേണമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാം. എന്നാൽ, നിങ്ങളുടെ വാക്കുകളിൽ പക്വതയില്ലായ്​മ കാണുന്നു. അതിനാൽ, ഒരു പക്വതയില്ലാത്ത ആളെന്ന നിലയിൽ അതിനെക്കുറിച്ച്​ ചിന്തിക്കുന്നില്ല. മാന്യമായ ഭാഷയിൽ സംസാരിക്കണം - റിതേഷ്​ കൂട്ടിച്ചേർത്തു.

@ ഛദ്ദയ്ക്കെതിരെ പ്രതിഷേധം

രാഖി സാവന്തിനെ അനാവശ്യമായി രാഷ്ട്രീയപ്പോരിലേക്ക് വലിച്ചിഴച്ചതിനെതിരെ കോൺഗ്രസ്​ നേതാക്കളടക്കം നിരവധി പേ‌‌ർ രംഗത്തെത്തി. സ്​ത്രീത്വത്തെ അപമാനിക്കുന്നതാണ്​ ഛദ്ദയുടെ പരാമർശമെന്ന് നിരവധി പേ‌‌ർ അഭിപ്രായപ്പെട്ടു.

Advertisement
Advertisement