വയോധികയെ കൊലപ്പെടുത്തി മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തി, 19കാരൻ അറസ്റ്റിൽ

Sunday 19 September 2021 1:23 AM IST

ജയ്പൂർ: രാജസ്ഥാനിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയതിന് 19കാരൻ അറസ്റ്റിൽ. പരിധിയിലെ സുരേന്ദര്‍ എന്ന മാണ്ഡിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ദുൽമാന ഗ്രാമത്തിൽ താമസിക്കുന്ന 60 കാരിയെ യുവാവ് അതിദാരുണമായി കൊലപ്പെടുത്തിയത്.

വിധവയായ 60കാരിയെ യുവാവ് വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വയോധിക ഇത് ചെറുത്തതോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തി.

കൃത്യം നടത്തിയ ശേഷം വയോധികയുടെ സഹോദരീഭർത്താവിനോട് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകം നടത്തിയതിന്റെ തലേദിവസവും പ്രതി 60കാരിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം ഇവരുടെ മൊബൈൽ ഫോണും പ്രതി തട്ടിയെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.