പ്രകാശ് രാജ് മുഖ്യമന്ത്രിയായി

Sunday 19 September 2021 6:58 AM IST

തമിഴ് താരം പ്രകാശ് രാജ് കേരള മുഖ്യമന്ത്രിയാകുന്നു. അനൂപ് മേനോന്റെ രചനയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വരാൽ എന്ന ചിത്രത്തിലാണ് പ്രകാശ് രാജിന്റെ പുതിയ വേഷപ്പകർച്ച. അച്യുതൻനായർ എന്നാണ് കഥാപാത്രത്തിന്റെ പേര്.ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ടവർ ബംഗ്ളാവിലാണ് വരാലിന് വേണ്ടി പ്രകാശ് രാജ് പങ്കെടുക്കുന്ന സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായായണ് വരാലിൽ ടവർ ബംഗ്ളാവ് ചിത്രീകരിക്കുന്നത്.ജോഷിയുടെ ലേലം, പത്രം, പ്രജ, അമൽ നീരദിന്റെ സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ നിരവധി ചിത്രങ്ങൾ ടവർ ബംഗ്ളാവിൽ ചിത്രീകരിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വൺ ആണ് ടവർ ബംഗ്ളാവിൽ ഒടുവിൽ ചിത്രീകരിച്ച ചിത്രം.വരാലിലെ മറ്റൊരു സുപ്രധാന കഥാപാത്രമായ ഡേവിഡ് ജോൺ മേടയിൽ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷമാണ് അനൂപ് മേനോന്.കണ്ണൻ താമരക്കുളത്തിന്റെ ചിത്രത്തിൽ പ്രകാശ് രാജ് ഇത് രണ്ടാം തവണയാണ്. അച്ചായൻസായിരുന്നു ആദ്യ ചിത്രം.സായ്‌കുമാർ, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ജയൻ ചേർത്തല, കൊല്ലം തുളസി, മേഘനാഥൻ, ബാലാജി ശർമ്മ, ഡ്രാക്കുള സുധീർ, രമേശ് വലിയശാല, ശങ്കർ രാമകൃഷ്ണൻ, ഇടവേള ബാബു, ദിനേശ് പ്രഭാകർ, അഖിൽ പ്രഭാകർ, ഹണിറോസ്, ഗൗരിനന്ദ, മാലാ പാർവതി, ഏയ്‌‌ഞ്ചലീന എന്നിവരാണ് വരാലിലെ മറ്റ് അഭിനേതാക്കൾ.

ടൈം ആഡ്‌സിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യൻ നിർമ്മിക്കുന്ന വരാൽ എറണാകുളം, തിരുവനന്തപുരം, ഡൽഹി, ഇംഗ്ളണ്ട്, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

Advertisement
Advertisement