മമതയ്ക്കെതിരെ ബി ജെ പിയുടെ സ്റ്റാർ കാമ്പെയ്‌നർ, പിന്നാലെ മുൻകേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ തൃണമൂലിൽ
കൊല്‍ക്കത്ത: ബംഗാൾ ഉപതിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി മുന്‍ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ബി.ജെ.പി വിട്ട സുപ്രിയോ ബി .രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. എങ്കിലും മമത മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്റ്റാർ ക്യാമ്പെയിനർമാരുടെ പട്ടികയിൽ ബി.ജെ.പി ബാബുൽ സുപ്രിയോയെ ഉൾപ്പെടുത്തി. ഇതിന് പിന്നാലെയാണ് അദ്ദേഹം തൃണമൂൽ അംഗത്വം സ്വകരിച്ചത്. ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും ഡെറിക് ഒബ്രിയാൻ എം.പിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ബാബുൽ സുപ്രിയോ തൃണമൂൽ അംഗത്വം സ്വീകരിച്ചത്.
പിന്നണി ഗായകനായിരുന്ന സുപ്രിയോ, 2014 മുതല്‍ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്‌സഭ എംപിയാണ്. മോദി മന്ത്രിസഭകളിൽ വനം, പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചിരുന്നു.