സുവർണ്ണ ജൂബിലി ആഘോഷം

Sunday 19 September 2021 12:04 AM IST

പഴയങ്ങാടി: ഷാർജ ഇൻകാസിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിക്ക് കഴിഞ്ഞ വർഷം സെപ്തംബർ 17നാണ് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഷാർജ ഇൻകാസ് ഭവനനിർമ്മാണവും രക്തദാനവും ഉൾപ്പെടെയുള്ള വിവിധ കാരുണ്യ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യാതിഥിയായി. വർക്കിംഗ് പ്രസിഡന്റ് ബിജു എബ്രഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, അഡ്വ. സന്തോഷ് നായർ, ഡോ. രാജൻ വർഗ്ഗീസ്, നൗഷാദ്, ഷാന്റി തോമസ്, ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement