അനുസ്മരണം

Sunday 19 September 2021 12:00 AM IST

ആലപ്പുഴ: ജീവിതത്തിന്റെ അവസാന നിമിഷം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും തന്റെ ആശയങ്ങൾ നിത്യജീവിതത്തിൽ പകർത്തിക്കാട്ടുകയും ചെയ്ത നേതാവായിരുന്നു വെളിയം ഭാർഗവനെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്റെ ചരമദിനത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, ആർ. സുരേഷ്, അഡ്വ. സി.എ. അരുൺകുമാർ, ബി. നസീർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement