സ്മൃതി കേരം പദ്ധതി ജില്ലാതല ഉദ്ഘാടനം

Sunday 19 September 2021 12:00 AM IST

തുറവൂർ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ സംസ്ഥാനം മുഴുവൻ നടപ്പാക്കുന്ന സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോടംതുരുത്ത് പഞ്ചായത്തിലെ വല്ലേത്തോട്ടിൽ സുരേഷ് ഗോപി എം.പി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, പി.കെ. വാസുദേവൻ, വെള്ളിയാകുളം പരമേശ്വരൻ, തിരുനെല്ലൂർ ബൈജു, അഡ്വ. ബി. ബാലാനന്ദ്, വിമൽ രവീന്ദ്രൻ, സി. മധുസൂദനൻ, സി.ആർ. രാജേഷ്, ടി. സജീവ് ലാൽ, ശ്രീദേവി വിപിൻ, കെ.കെ. സജീവൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement