കൃതികൾ ക്ഷണിച്ചു

Sunday 19 September 2021 12:00 AM IST

ആലപ്പുഴ: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ എട്ടാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതദർശനത്തെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതതാണ് പുരസ്കാരം. 2018-20 കാലയളവിൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച

നോവലുകൾ പുരസ്കാരത്തിന് പരിഗണിക്കും. തിരഞ്ഞെടുക്കുന്ന മികച്ച ഗ്രന്ഥത്തിന് 11,111 രൂപയും പ്രശസ്തി പത്രവും പൊന്നാടയും നൽകും. കൃതികളുടെ രണ്ട് കോപ്പികൾ 30 നകം സെക്രട്ടറി, കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പി.ഒ, പിൻ: 690561,​ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447398694.

Advertisement
Advertisement