കാൽ നൂറ്റാണ്ടായി സംസ്ഥാനത്ത് താലിബാൻവത്‌കരണം നടക്കുന്നു,​ പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്‌ഗാനിസ്ഥാനായി മാറുമെന്ന് കണ്ണന്താനം

Saturday 18 September 2021 11:32 PM IST

ന്യൂഡല്‍ഹി: നാർക്കോട്ടിക് ജിഹാദ് വേഷയത്തിൽ കേരളത്തിലെ ഇടത്,​ വലത് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും എം.പിയുമായ അൽഫോൺസ് കണ്ണന്താനം. കേരളത്തില്‍ തീവ്രവാദം വളരാൻ സഹായിക്കുന്നതിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫുമാണെന്ന് കണ്ണന്താനം ആരോപിച്ചു.

കാൽ നൂറ്റാണ്ടായി കേരളത്തിലെ ചില മേഖലകളിൽ വൻതോതിൽ താലിബാൻവത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ചുപത്തു വർഷത്തിനുള്ളിൽ അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും വാ‌ർത്താ ഏജൻസിയോട് കണ്ണന്താനം പറഞ്ഞു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പരാമർശത്തിന്റെ കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു, ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം.