ലൈഫ്മിഷൻ : 1002 ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം

Saturday 18 September 2021 11:35 PM IST

തൃശൂർ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മിച്ച 1002 ഭവനങ്ങളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വീടിനൊപ്പം ജീവനോപാധികൾ കൂടി വേണം എന്ന തരത്തിലാണ് ലൈഫ് ഭവന പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഭവനങ്ങളുടെ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിൽ 2,62,131 വീടുകളാണ് നൽകിയത്. 8,993 കോടിയാണ് ഇതിനായി ചെലവഴിച്ചത്. 5 വർഷത്തിനകം വർഷത്തിൽ ഒരു ലക്ഷം ലൈഫ് ഭവനങ്ങൾ എന്നതാണ് സർക്കാർ ലക്ഷ്യം. ഇതോടൊപ്പം ലൈഫ് ഭവന സമുച്ചയങ്ങളും പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഞ്ചായത്തുകളിൽ 694 ഭവനങ്ങളുടെയും നഗരസഭകളിൽ 308 ഭവനങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനമാണ് നടന്നത്.

Advertisement
Advertisement