ക​ഞ്ചാ​വു​മാ​യി​ ​യു​വാ​വ് ​പി​ടി​യിൽ

Sunday 19 September 2021 12:47 AM IST

പ​ത്ത​നാ​പു​രം​ ​:​ ​പ​ത്ത​നം​തി​ട്ടജി​ല്ല​യി​ൽ​ ​കൂ​ട​ൽ​ ​അ​ഞ്ചു​ ​മു​ക്ക് ​ത​ട​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​മ​ഹേ​ഷ് ​വി​ഷ്ണു​ ​(27​)​ ​ക​ഞ്ചാ​വു​മാ​യി​ ​പി​ടി​യി​ലാ​യി.​ ​ഇ​യാ​ളു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് 600​ ​ഗ്രാം​ ​ക​ഞ്ചാ​വ് ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​കൊ​ല്ലം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ ​ബി.​ ​ര​വി​ ​ഐ.​പി.​എ​സി​ന് ​കി​ട്ടി​യ​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൊ​ല്ലം​ ​റൂ​റ​ൽ​ ​ഡാ​ൻ​സാ​ഫ് ​(​ജി​ല്ലാ​ ​ല​ഹ​രി​വി​രു​ദ്ധ​ ​സേ​ന​)​ ​ഡി​വൈ.​എ​സ്പി.​ ​അ​ശോ​ക് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഡാ​ൻ​സാ​ഫ് ​ടീം​ ​അം​ഗ​ങ്ങ​ളും​ ​പ​ത്ത​നാ​പു​രം​ ​പൊ​ലീ​സും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ്ര​തി​ ​പി​ടി​യി​ലാ​യ​ത്.​ ​പ​ത്ത​നാ​പു​രം​ ​ടൗ​ൺ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ന് ​സ​മീ​പ​ത്തു​നി​ന്നാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​പ്ര​തി​ ​ഉ​പ​യോ​​​ഗി​ച്ചി​രു​ന്ന​ ​സ്ക്കൂ​ട്ട​റും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​ക​ല​ഞ്ഞൂ​ർ,​ ​കൂ​ട​ൽ,​ ​പ​ത്ത​നാ​പു​രം​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​മു​ഖ​ ​ക​ഞ്ചാ​വ് ​ചെ​റു​കി​ട​ ​വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് ​പി​ടി​യി​ലാ​യ​ ​മ​ഹേ​ഷ് ​വി​ഷ്ണു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.