കൈലാസ് സത്യാർത്ഥിയെ സുസ്ഥിര വികസന ലക്ഷ്യ അഡ്വക്കറ്റായി നിയമിച്ചു

Sunday 19 September 2021 2:12 AM IST

ജനീവ : യു.എന്നിന്റെ 76ാം സമ്മേളനത്തിന് മുന്നോടിയായി നോബേൽ സമ്മാന ജേതാവും ഇന്ത്യൻ വംശജനുമായ കൈലാസ് സത്യാർത്ഥിയെ സുസ്ഥിര വികസന ലക്ഷ്യ അഡ്വക്കറ്റായി നിയമിച്ചതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. സത്യാർത്ഥിക്ക് പുറമേ സ്റ്റെം പ്രവർത്തക വാലന്റീന മുനോസ് റബാനേൽ,​ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്,​ കെ പോപ് സംഘമായ ബ്ലാക്ക്പിങ്കിനേയും അഡ്വക്കേറ്റ്സായി നിയമിച്ചിട്ടുണ്ട്. ബാലവേലയ്ക്കും ,​ അടിമത്വം,​ മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ വർഷങ്ങളായി നിലകൊള്ളുന്ന സത്യാർത്ഥിയെ 2014 ലാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനം നല്കി ആദരിച്ചിരുന്നു.

Advertisement
Advertisement