കെ.പി.സി.സി ശ്രമിക്കുന്നത് കാലഘട്ടത്തിന് അനുസൃതമായ മാറ്റം: പാലോട് രവി

Sunday 19 September 2021 6:24 AM IST

തിരുവനന്തപുരം: കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളിലൂടെ പാർട്ടിയെ മുന്നോട്ട് നയിക്കാനാണ് കെ.പി.സി.സി നേതൃത്വം ശ്രമിക്കുന്നതെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി പറഞ്ഞു. ഡി.സി.സി ഭാരവാഹികൾക്കായി സംഘടിപ്പിച്ച നവമാദ്ധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവമാദ്ധ്യമങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് മുൻ എം.എൽ.എ വി.ടി. ബൽറാം ക്ലാസെടുത്തു. യോഗത്തിൽ നെയ്യാറ്റിൻകര സനൽ, പി.കെ. വേണുഗോപാൽ, കെ.എസ്. ശബരീനാഥൻ, ആർ. ഹരികുമാർ, ജോൺസൺ ജോസഫ്, രജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement