'ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാകുമെന്ന് കണ്ടതുകൊണ്ട്', വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല, നിലപാടില്ലായ്‌മയാണ് സർക്കാരിന്റെ നിലപാടെന്ന് വി ഡി സതീശൻ

Sunday 19 September 2021 1:50 PM IST

കോഴിക്കോട്: നർകോട്ടിക് ജിഹാദ് വിഷയത്തിൽ കോൺഗ്രസ് ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാകുമെന്ന് കണ്ടതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. സർക്കാർ തയ്യാറല്ലെങ്കിലും പ്രശ്‌നപരിഹാരത്തിന് കോൺഗ്രസ് ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി സമുദായ നേതാക്കളുടെ യോഗം വിളിക്കും. മതനേതാക്കളുടെയും യോഗവും വിളിക്കുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയ്‌ക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. പല തവണ കത്ത് നൽകിയിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചു. വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

വിഷയത്തിൽ നിലപാടില്ലായ്‌മയാണ് സർ‌ക്കാരിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി ബിഷപ്പിനെ മാത്രം കണ്ടു. വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ വർഗീയ ദുഷ്‌പ്രചരണം നടക്കുന്നു.