കരുവന്നൂർ തട്ടിപ്പ്; പരാതിക്കാരനെ കാണാനില്ലെന്ന് ബന്ധുക്കൾ, പൊലീസിൽ പരാതി നൽകി

Sunday 19 September 2021 5:34 PM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പാർട്ടിയിൽ പരാതിപ്പെട്ട സുജേഷ് കണ്ണാടിനെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കൾ. സുജേഷിനെ കാണുന്നില്ലെന്ന് കാട്ടി ഇവർ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. മൊബൈലിലും സുജേഷിനെ വിളിച്ചിട്ട് കിട്ടുന്നില്ല. ശനിയാഴ്‌ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ബാങ്കിന് മുന്നിൽ സുജേഷ് ഒറ്റയാൾ സമരം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സുജേഷിനെ മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. താൻ നടത്തുന്നത് ഒറ്റയാൾ പോരാട്ടമാണെന്ന് സുജേഷ് കണ്ണാട്ട് പറഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് സുജേഷിന് വധഭീഷണിയും ഉണ്ടായിരുന്നു.

Advertisement
Advertisement