ബേബിച്ചൻ മുക്കാടൻ

Monday 20 September 2021 12:00 AM IST

ചങ്ങനാശേരി: അഖിലേന്ത്യാ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന കുരിശുംമൂട് മുക്കാട്ട് വീട്ടിൽ ബേബിച്ചൻ (ബേബിച്ചൻ മുക്കാടൻ, 67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പാറേൽ പള്ളി സെമിത്തേരിയിൽ. ചങ്ങനാശേരി അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക്, വാഴപ്പള്ളി സഹകരണ ബാങ്ക് എന്നിവയിൽ ഡയറക്ടർ ബോർഡ് അംഗം, ചീരഞ്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്, എക്‌സ് പ്രസ് ദിനപത്രത്തിന്റെ ലേഖകൻ, കോട്ടയം ന്യൂസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാലിമ്മ കൈനിക്കര കുടുംബാംഗമാണ്. മക്കൾ: ലിയ, പ്രിയ. മരുമക്കൾ: ബിജോ പുതുവീട്ടിൽ, എബിസൺ പരുവക്കാട്.

Advertisement
Advertisement