ശബരിമല വിമാനത്താവളത്തിന് തിരിച്ചടി, ചെറുവള്ളി എസ്റ്റേറ്റ് റൺവേയ്ക്ക് അനുയോജ്യമല്ല,​ കേരളത്തിന്റെ റിപ്പോർട്ടിനെ എതിർത്ത് ഡിജിസിഎ

Sunday 19 September 2021 7:57 PM IST

ന്യൂഡൽഹി : ശബരിമല വിമാനത്താവളത്തിന് തിരിച്ചടിയായി ഡി.ജി.സി.എ റിപ്പോർട്ട്. കേരളത്തിന്റെ വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡി.ജി.സി.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡി.ജി.സി.എയുടെ റിപ്പോർട്ടിൽ പറയുന്നു. ​

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ല. വിമാനത്താവളത്തിന് നിഷ്‌കർഷിക്കുന്ന ചട്ടപ്രകാരമുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിൽ കഴിയില്ലെന്ന് ഡി.ജി.സി.എ റിപ്പോർട്ടിൽ വ്യക്തമാക്കി. റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്

Advertisement
Advertisement