കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സമരം നടത്തിയ സി.പി.എം മുൻ നേതാവിനെ കാണാനില്ല

Monday 20 September 2021 12:20 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ പാർട്ടിക്കുള്ളിൽ പരാതിപ്പെടുകയും ഒറ്റയാൾ പോരാട്ടം നടത്തുകയും ചെയ്ത സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ.കെ. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്.
സുജേഷിനെ ശനിയാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാട്ടി സഹോദരൻ സുരേഷാണ് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയത്.

ശനിയാഴ്ച കാറിൽ കയറി വീട്ടിൽ നിന്നും പോയ സുജേഷ് ഞായറാഴ്ച വൈകിട്ട് വരെ തിരിച്ചെത്തിയില്ലെന്നും രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും പരാതിയിലുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സുജേഷിന്റെ മൊബൈൽ ലൊക്കേഷൻ കണ്ണൂർ ജില്ലയ്ക്കടുത്തുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

കരുവന്നൂർ ബാങ്ക് ക്രമക്കേടിനെതിരെ ഏറെക്കാലമായി സുജേഷ് രംഗത്തുണ്ട്. ബാങ്കിലെ തട്ടിപ്പിനെതിരെ പ്രതികരിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുകയും ചെയ്ത സുജേഷിനെ ആഗസ്റ്റിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കിയത്. 100 കോടിയിലേറെ തട്ടിപ്പ് നടന്നെന്ന് ഉറപ്പായതോടെ ബാങ്കിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധവും നടത്തിയിരുന്നു.

 ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സു​ജേ​ഷി​ന്റെബ​ന്ധു​ക്കൾ

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​നെ​തി​രെ​ ​ഒ​റ്റ​യാ​ൾ​ ​സ​മ​രം​ ​ന​ട​ത്തി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​സി.​പി.​എം​ ​മു​ൻ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ ​സു​ജേ​ഷ് ​ക​ണ്ണാ​ട്ടി​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​പ​രാ​തി​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വ​ധ​ഭീ​ഷ​ണി​ ​നേ​രി​ടേ​ണ്ടി​വ​ന്നു​വെ​ന്നും,​ ​എ​സ്.​പി​ക്ക് ​പ​രാ​തി​ ​കൊ​ടു​ത്തെ​ങ്കി​ലും​ ​അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നും​ ​സു​ജേ​ഷും​ ​ആ​രോ​പി​ച്ചി​രു​ന്നു.
കോ​ൺ​ഗ്ര​സ് ​ഭ​രി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​നെ​തി​രെ​ 2017​ൽ​ ​സി.​പി.​എം​ ​സ​മ​രം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ഇ​വി​ട​ത്തെ​ ​ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ​പ​രാ​തി​പ്പെ​ട്ടി​രു​ന്നു.​ ​ബ്രാ​ഞ്ച്,​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ക​ളി​ലും​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളോ​ടും​ ​ഇ​ക്കാ​ര്യം​ ​സു​ജേ​ഷ് ​സൂ​ചി​പ്പി​ച്ചി​രു​ന്നു.​ ​ക്ഷീ​ര​ക​ർ​ഷ​ക​രും​ ​നെ​ൽ​ക്ക​ർ​ഷ​ക​രു​മാ​യ​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​ണം​ ​പി​ൻ​വ​ലി​ക്കാ​നാ​വാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​ജൂ​ൺ​ ​പ​തി​നാ​ലി​ന് ​സു​ജേ​ഷ് ​ബാ​ങ്കി​ന് ​മു​ന്നി​ൽ​ ​സ​മ​രം​ ​ന​ട​ത്തി​യ​ത്.
കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​ബി​ജു​ ​ക​രീ​മി​നെ​തി​രെ​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​പാ​ർ​ട്ടി​ ​താ​ക്കീ​ത് ​ചെ​യ്തു.​ ​ചി​ല​രെ​ ​പു​റ​ത്താ​ക്കി​ ​മു​ഖം​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​കൊ​ണ്ട് ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും,​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ക്കാ​തെ​യാ​ണ് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​തെ​ന്നും​ ​സു​ജേ​ഷ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചി​രു​ന്നു.​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​ശേ​ഷം​ ​കു​റ​ച്ചു​നാ​ൾ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​രു​ന്നു.

Advertisement
Advertisement