മന്ത്രി ശശീന്ദ്രൻ വയനാട്ടിലേക്ക്, റിയാസ് കോഴിക്കോട്ട്
Monday 20 September 2021 12:31 AM IST
തിരുവനന്തപുരം: സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വയനാട് ,കോഴിക്കോട് ജില്ലകളിൽ ചുമതല വഹിച്ചിരുന്ന മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവിറക്കി . മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇനി മുതൽ വയനാട് ജില്ലയുടെ ചുമതല. പകരം പി.എ. മുഹമ്മദ് റിയാസ് ഇനി കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കും.