ജെ.സി.ഐ അദ്ധ്യാപക പുരസ്‌കാരം എൻ. കൃഷ്ണകുമാറിന് സമ്മാനിച്ചു

Monday 20 September 2021 12:15 AM IST
ജെ.സി.ഐ പുന്നപ്രയുടെ 2021ലെ അദ്ധ്യാപക പുരസ്‌കാരം നെടുമുടി എൻ. എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ എൻ. കൃഷ്ണകുമാറിന് ആലപ്പുഴ എം.പി. എ.എം ആരിഫ് സമ്മാനിക്കുന്നു

അമ്പലപ്പുഴ: ജെ.സി.ഐ പുന്നപ്രയുടെ 2021ലെ അദ്ധ്യാപക പുരസ്‌കാര ജേതാവ് നെടുമുടി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ എൻ. കൃഷ്ണകുമാറിന് എ.എം. ആരിഫ് എം.പി അവാർഡ് സമ്മാനിച്ചു. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുന്നപ്രയിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ പുന്നപ്ര ലോം പ്രസിഡന്റ്‌ എ. സിറാജുദ്ദീൻ അദ്ധ്യക്ഷനായി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ നിഷാ ജോസ്.കെ. മാണി മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ നേതാക്കളായ രജനികാന്ത്.സി കണ്ണന്താനം, നസീർ സലാം, അഡ്വ. പ്രദീപ് കൂട്ടാല, ഒ.ജെ. സ്‌കറിയ, അനിൽ.കെ അവിട്ടം, കെ.കെ. സനൽകുമാർ, കെ. ജയകുമാർ, സുഹാന റോട്ടറി അസി. ഗവർണർ സി. ജയകുമാർ, എൻ.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കലാ - സാംസ്‌കാരിക രംഗത്തെ സംഭാവനകൾക്ക് പുന്നപ്ര മധുവിനെയും പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി ജോബ് ജോസഫിനെയും സമ്മേളനത്തിൽ എം.പി ആദരിച്ചു.

Advertisement
Advertisement