മഹീന്ദ്രയുടെ പുത്തൻ എൽ.സി.വി ഫ്യൂരിയോ 7 വിപണിയിൽ

Monday 20 September 2021 3:36 AM IST

കൊച്ചി: ചെറു വാണിജ്യവാഹന ശ്രേണിയിൽ (എൽ.സി.വി) മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കീഴിലെ ട്രക്ക്, ബസ് ഡിവിഷൻ (എം.ടി.ബി) അവതരിപ്പിച്ച പുത്തൻ മോഡലാണ് ഫ്യൂരിയോ 7. 4-ടയർ കാർഗോ, 6-ടയർ കാർഗോ എച്ച്.ഡി., 6-ടയർ ടിപ്പർ വേരിയന്റുകളാണുള്ളത്. എൽ.സി.വി ശ്രേണിയിലെ എല്ലാ ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഫ്യൂരിയോ 7 ഉയർന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയർന്ന പേലോഡ് എന്നിവ നൽകുമെന്ന് മഹീന്ദ്ര പറയുന്നു.

സൗകര്യപ്രദവും സുരക്ഷിതവും സുഖയാത്രയേകുന്നതുമായ കാബിനും സവിശേഷതയാണ്. കൂടുതൽ മൈലേജ് അല്ലെങ്കിൽ ട്രക്ക് ബാക്ക്, അഞ്ചുവർഷത്തിന് ശേഷവും മികച്ച റീസെയിൽ മൂല്യം എന്നിവയും ഫ്യൂരിയോ 7ന് മഹീന്ദ്ര ഉറപ്പുനൽകുന്നു.

Advertisement
Advertisement