മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരെ ആസ്ട്രേലിയയും അമേരിക്കയും

Monday 20 September 2021 2:16 AM IST

വാഷിംഗ്ടൺ: മ്യാൻമറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തിനെതിരെ രാഅമേരിക്കയും ആസ്ട്രേലിയയും. പട്ടാള ഭരണകൂടം അനധികൃതമായി തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ അമേരിക്കയും ആസ്‌ട്രേലിയയും ആവശ്യപ്പെട്ടു. ത്രിരാഷ്ട്ര സഖ്യരൂപീകരണ യോഗത്തിനിടെയാണ് യു.എസ് വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ആസ്‌ട്രേലിയയുടെ മാരിസ് പെയിൻ,​ പീറ്റർ ഡ്യൂട്ടൻ എന്നിവരുമായി വിദേശപ്രതിരോധനയം ചർച്ച ചെയ്തത്. ഫെബ്രുവരി 1ന് രാജ്യത്തെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം ആംഗ് സാങ് സൂചി അടക്കമുള്ള മുൻ ഭരണാധികാരികളെ തടവിലാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളടക്കം മ്യാൻമറിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

മദ്ധ്യേഷ്യയിലേയും പസഫിക്കിലേയും രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് മ്യാൻമർ വിഷയവും പരിഗണനയ്ക്കെടുത്തത്.

Advertisement
Advertisement