മനോഹരമായ കാഴ്‌ചകളും വിസ്‌മയങ്ങളുമുണ്ടെങ്കിലും ഏറെ അപകടം പിടിച്ചതാണ് ഈ നാട്ടിലേക്കുള‌ള യാത്ര; ഭൂമിയുടെ ചൂട് കൂടാതെ നോക്കുന്ന അവിടത്തെ വിശേഷങ്ങളുമായി ബാലൻ മാധവൻ

Monday 20 September 2021 10:55 AM IST

പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ബാലൻ മാധവൻ കണ്ട ലോകത്തിന്റെ വിസ്‌മയ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരിപാടിയാണ് കൗമുദി ടിവിയിലെ 'ഇൻ ടു ദി വൈൽഡ് വിത്ത് ബാലൻ മാധവൻ'. ചിത്രങ്ങൾക്ക് പുറകിലെ കഥകളും, കാഴ്‌ചയും,ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നു. ആദ്യ യാത്ര അന്റാർട്ടിക്കയിൽ നിന്നാണ് തുടങ്ങുന്നത്.

ഭൂമിയുടെ തെക്കേഅറ്റത്തുള്ള വൻകരയാണ് അന്റാർട്ടിക്ക.സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഇവിടെ 98ശതമാനവും മഞ്ഞുമൂടി കിടക്കുകയാണ്. ഭൂമിയുടെ മൊത്തം ചൂടുകൂടാതെ നോക്കുന്നത് അന്റാർട്ടിക്ക എന്ന എയർകണ്ടീഷണർ ഭൂമിയുടെ തെക്കേ അറ്റത്തുള്ളതുകൊണ്ടാണ്‌. ലോകത്തെ ശുദ്ധജലത്തിന്റെ 90 ശതമാനവും അന്റാർട്ടിക്കയിൽ മഞ്ഞുപാളികളായി സ്ഥിതി ചെയ്യുന്നു. ഇതിൽ ഒഴുകുന്ന ഐസ് ഷെൽഫ് 44 ശതമാനം വരും.

അന്റാർട്ടിക്കായിലേക്കുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. അങ്ങനെ പെട്ടെന്നൊന്നും ആർക്കും പോകാനും കഴിയില്ല. മനോഹരമായ കാഴ്ച്ചകളും,വിസ്‌മയങ്ങളും നിറഞ്ഞ അന്റാർട്ടിക്കയിലേക്ക് നിങ്ങളെ കൂട്ടികൊണ്ട് പോകുന്നു. കടൽ സിംഹങ്ങൾ, പെൻഗ്വിനുകൾ നീലത്തിമിംഗലങ്ങൾ,പലതരത്തിലുള്ള പക്ഷികൾ തുടങ്ങി അവിടെയുള്ള നിരവധി ജീവജാലങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാർട്ടിക്കയിലേക്ക് ഒരു യാത്ര. ഇൻ ടു ദി വൈൽഡ് വിത്ത് ബാലൻ മാധവൻ.