അഷ്ടമിയ്ക്ക് ആനകളെ അനുവദിക്കണം

Tuesday 21 September 2021 12:29 AM IST

വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് ആവശ്യമായ ആനകളെ അനുവദിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു. കൊടിയേറ്ററിയിപ്പ്, വിവിധ എഴുന്നള്ളിപ്പുകൾ, ഋഷഭ വാഹനമെഴുന്നള്ളിപ്പ്, കൂടി പൂജ, അഷ്ടമി ദിവസത്തെ വിവിധ ദേവി ദേവൻ മാരുടെ എഴുന്നള്ളിപ്പുകൾ എന്നിവ പ്രധാന ചടങ്ങുകളാണ്. ഉത്സവം നവംബർ 16 ന് കൊടിയേറും. 27 നാണ് വൈക്കത്തഷ്ടമി. പ്രസിഡന്റ് ഷാജി വല്ലൂത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി.സന്തോഷ്, സെക്രട്ടറി ബി.ഐ.പ്രദീപ് കുമാർ, എ. ബാബു, എസ്.ആനന്ദകുമാർ, ശിവൻ, ശോഭന , സുദർശനൻ, അജി മാധവൻ, സാബു, സുരേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement