ആരോഗ്യപ്രവർത്തകർക്ക് ആദരമായി അപർണയുടെ ഇള
അഭിനേത്രിയും ഗായികയുമായ അപർണ ബാലമുരളിയും ഗാനരചയിതാവ് ബി.കെ ഹരിനാരായണും ഒരുമിക്കുന്ന ഇള എന്ന സംഗീതാവിഷ്കാരം റിലീസിന് ഒരുങ്ങുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ജീവൻ പണയംവച്ച് സേവനത്തിനിറങ്ങിയ ആരോഗ്യ പ്രവർത്തകരോടുള്ള ആദരമാണിത്. ഹരിനാരായണൻ തന്നെയാണ് രചനയും സംവിധാനവും. സിതാര കൃഷ്ണകുമാറും മിഥുൻ രമേശുമാണ് ഗായകർ. ബി.കെ ഹരിനാരായണനും അപർണ ബാലമുരളിയ്ക്കും ഒപ്പം ബിജിബാൽ, രാജീവ് പീശപ്പിള്ളി എന്നിവരും താരനിരയിലുണ്ട്. മനേഷ് മാധവനാണ് ഛായാഗ്രാഹകൻ. പ്രവീൺ മംഗലത്ത് എഡിറ്റിംഗും മിഥുൻ രമേശ് സംഗീതസംവിധാനവും നിർവഹിക്കുന്നു.