ആന്റണി ഈസ്റ്റ്മാൻ പുരസ്കാരം അമൽ നീരദിന് നാളെ ജോഷി സമ്മാനിക്കും
Tuesday 21 September 2021 4:30 AM IST
ആർട്ടിസ്റ്റ്പി.ജെ. ചെറിയാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ആന്റണി ഈസ്റ്റ്മാൻ പുരസ്കാരം ഛായാഗ്രാഹകനും സംവിധായകനുമായ അമൽ നീരദിന് നാളെ രാവിലെ 10.30ന് എറണാകുളം പാലാരിവട്ടത്തുള്ള വെസ്റ്റ് ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ആൻഡ് ടിവിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംവിധായകൻ ജോഷി സമ്മാനിക്കും. സംവിധായകരായ കമലും മോഹനനും ആന്റണി ഈസ്റ്റ്മാൻ അനുസ്മരണ പ്രഭാഷണം നടത്തും. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബാബു മേത്തർ, ജേസി ഫൗണ്ടേഷൻ ചെയർമാൻ ജെ.ജെ. കുറ്റിക്കാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.