ബിരുദ പ്രവേശനം അലോട്ട് മെന്റ്

Tuesday 21 September 2021 12:47 AM IST

കോട്ടയം : എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദപ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതും അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസ് ഒടുക്കി പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. 25 ന് വൈകിട്ട് നാലിനകം ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾ സൂക്ഷിക്കണം. നാലാം അലോട്ട്മെന്റിന്‌ശേഷം പട്ടിക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാമ്രേ താത്കാലിക അലോട്ട്മെന്റ് അനുവദിക്കുകയുള്ളൂ. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ 27ന് തുടങ്ങാനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്.

Advertisement
Advertisement