പാകിസ്ഥാന് വേണ്ടി ചാരപ്പണി: രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Tuesday 21 September 2021 12:00 AM IST

ബംഗളൂരു: സൈനികനെന്ന വ്യാജേന പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമേഖലകളുടെ ചിത്രങ്ങൾ പകർത്തി പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് കൈമാറിയ രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര റാത്തോഡിനെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മിലിട്ടറി ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിലെ ഒരു വസ്ത്ര നിർമാണശാലയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. അതിർത്തിയിലെ സൈനിക പോസ്റ്റുകൾ, ബാർമർ മിലിട്ടറി സ്‌റ്റേഷൻ, സൈനിക വാഹനവ്യൂഹത്തിന്റെ നീക്കങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇയാൾ ഐ.എസ്.ഐയ്ക്ക് വാട്സാപ്പിലൂടെ അയച്ചുനൽകിയത്. സൈനിക യൂണിഫോം ധരിച്ച് സൈനികനെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ ചിത്രങ്ങൾ പകർത്തിയതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.