നാർക്കോട്ടിക് വിവാദം: അനുനയ ചർച്ചകളുമായി കോൺഗ്രസ്; തീ കെടുത്താൻ സർക്കാർ, സി.പി.എം

Tuesday 21 September 2021 12:07 AM IST

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ നാർക്കോട്ടിക് ജിഹാദ് പ്രസംഗത്തിന് ശേഷം ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്കിടയിൽ ഉടലെടുത്ത അസ്വസ്ഥതകൾ നീക്കി പരസ്പര വിശ്വാസം ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. അതേ സമയം, വിഷയം നിർവീര്യമാക്കി സമുദായങ്ങളിലെ മുറിവുണക്കാൻ ജാഗ്രത പുലർത്തുന്ന സർക്കാരും സി.പി.എമ്മും, സർവ്വകക്ഷി യോഗം പോലും വിഭാഗീയത വളർത്താൻ അവസരമൊരുക്കലാകുമെന്ന് കരുതുന്നു.

ബിഷപ്പിനെ പിന്തുണച്ചും മറ്റും സംഘപരിവാർ നേതൃത്വത്തിലുള്ളവർ നടത്തുന്ന പ്രതികരണങ്ങൾ മുസ്ലിം സമുദായത്തെ പ്രകോപിപ്പിച്ച് വിഭാഗീയത വളർത്താനാണെന്ന വിലയിരുത്തലിലാണ് സി.പി.എം. ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ ആദ്യമേ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും, കത്തോലിക്കാ സഭാ നേതൃത്വത്തെ പിണക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം സമുദായത്തെയും ഒരളവു വരെ ആശ്വസിപ്പിക്കുന്നതായെങ്കിലും, മന്ത്രി വി.എൻ. വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനവും അതിന് ശേഷം ബിഷപ്പിനെ പുകഴ്ത്തി നടത്തിയ പ്രതികരണവും മുസ്ലിം മത നേതാക്കളെ വീണ്ടും പ്രകോപിപ്പിച്ചിട്ടുണ്ട്. വിദ്വേഷം പടർത്തുന്ന പ്രസംഗമാണ് ബിഷപ്പിൽ നിന്നുണ്ടായതെന്ന വിലയിരുത്തൽ ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നടക്കം ഉണ്ടാകുമ്പോഴാണിത് എന്നാൽ ,മന്ത്രിയുടെ പരാമർശം കോട്ടയത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് സി.പി.എം കാണുന്നത്.

സർവ്വകക്ഷി സമാധാന യോഗങ്ങൾ നേരിട്ട് വിളിക്കുന്നില്ലെങ്കിലും ഇന്നലെ തിരുവനന്തപുരത്ത് കർദ്ദിനാൾ മാർ ക്ലീമിസ് മുൻകൈയെടുത്ത് നടത്തിയ മതസൗഹാർദ്ദ സമ്മേളനം സർക്കാരിന്റെ ആശീർവാദത്തോടെയാണെന്നാണ് സൂചന. സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വർഗ്ഗീയതയ്ക്ക് വളമിട്ടു കൊടുക്കുന്ന വിഷലിപ്ത പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും സർക്കാർ പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വിഭാഗീയതയുടെ ചെറിയ കനൽ പോലും എങ്ങും എരിയാതിരിക്കാനുള്ള ജാഗ്രത പുലർത്താനാണ് തീരുമാനം.

മതമൈത്രിയും സമുദായസൗഹാർദ്ദവും ഊട്ടിയുറപ്പിച്ച് വിവിധ സമുദായങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ലക്ഷ്യം. ഇക്കാര്യത്തിൽ,മുമ്പ് കെ. കരുണാകരൻ പ്രകടമാക്കിയ വൈദഗ്ദ്ധ്യം കോൺഗ്രസിലെ പുതിയ നേതൃത്വവും പരീക്ഷിക്കുന്നു. സമുദായ നേതാക്കളുടെ വിശാലമായ യോഗം കൊച്ചിയിൽ ഉടൻ വിളിച്ചു ചേർക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഇതിനായി വിവിധ സമുദായ നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. സാംസ്കാരിക രംഗത്തെ പ്രമുഖരെ ഇടപെടുവിച്ച് വിഷയത്തിന്റെ മാനം ഉയർത്താനുള്ള ശ്രമവും പ്രതിപക്ഷ നേതാവ് നടത്തുന്നുണ്ട്.

 സ​ർ​ക്കാ​ർ​ ​സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണം​:​ ​കെ.​ ​സു​രേ​ന്ദ്രൻ

തി​രൂ​ർ​:​ ​പാ​ലാ​ ​ബി​ഷ​പ്പ് ​ഉ​ന്ന​യി​ച്ച​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വ​ക​ക്ഷി​യോ​ഗം​ ​വി​ളി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ.​ ​പ്ര​ശ്നം​ ​മൂ​ടി​വ​ച്ച് ​ര​ക്ഷ​പ്പെ​ടാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​തി​രൂ​രി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​ബി​ഷ​പ്പ് ​പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ൾ​ ​ത​മ​സ്‌​ക്ക​രി​ക്കാ​നാ​ണ് ​സി.​പി.​എ​മ്മും​ ​കോ​ൺ​ഗ്ര​സും​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​മ​ത​-​​​സാ​മു​ദാ​യി​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​യോ​ഗം​ ​വി​ളി​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​പാ​ലാ​ ​ബി​ഷ​പ്പ് ​പ​റ​ഞ്ഞ​തി​നോ​ട് ​പു​റം​തി​രി​ഞ്ഞു​ ​നി​ൽ​ക്കു​ക​യാ​ണ്.
മ​തം​മാ​റ്റ​ത്തി​ന് ​ഇ​ര​യാ​യി​ ​തി​രി​ച്ചെ​ത്തി​യ​ 50​ ​ഓ​ളം​ ​യു​വ​തി​ക​ൾ​ ​ബാ​ല​രാ​മ​പു​ര​ത്തു​ണ്ട്.​ ​സം​സ്ഥാ​ന​ത്ത് ​മ​ത​തീ​വ്ര​വാ​ദ​ത്തി​ന് ​ഇ​ര​യാ​യ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​യു​വ​തി​ക​ളു​ണ്ട്.​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ്,​ ​ലൗ​ജി​ഹാ​ദ് ​എ​ന്നീ​ ​ആ​ശ​ങ്ക​ക​ളോ​ട് ​ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും​ ​നി​ല​പാ​ട് ​എ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ഒ​രു​വ​ശ​ത്ത് ​മ​ന്ത്രി​ ​വാ​സ​വ​നെ​ ​ബി​ഷ​പ്പി​നെ​ ​കാ​ണാ​ൻ​ ​അ​യ​യ്ക്കു​ക​യും​ ​മ​റു​വ​ശ​ത്ത് ​തീ​വ്ര​വാ​ദ​ ​ശ​ക്തി​ക​ളു​മാ​യി​ ​സ​ഖ്യ​ത്തി​ലാ​കു​ക​യു​മാ​ണ് ​ഇ​ട​തു​മു​ന്ന​ണി​ ​ചെ​യ്യു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സ് ​മ​ത​സൗ​ഹാ​ർ​ദ്ദ​ ​യോ​ഗം​ ​വി​ളി​ക്കു​ന്ന​ത് ​മ​ത​മൗ​ലി​ക​വാ​ദി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​നാ​ണ്.​ ​ബി.​ജെ.​പി​ ​ആ​ദ്യം​ ​മു​ത​ൽ​ ​പ​റ​യു​ന്ന​ ​വ​സ്തു​ത​ ​അ​നു​ഭ​വ​ത്തി​ൽ​ ​വ​ന്ന​തു​കൊ​ണ്ടാ​ണ് ​ബി​ഷ​പ്പ് ​തു​റ​ന്നു​ ​പ​റ​ഞ്ഞ​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

 ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗം​ 23​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ലാ​ ​ബി​ഷ​പ്പി​ന്റെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശം,​ ​സി.​പി.​ഐ​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ത്തി​ലെ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​-​ ​എ​മ്മി​നെ​തി​രാ​യ​ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ,​ ​ലോ​ക് ​താ​ന്ത്രി​ക് ​ജ​ന​താ​ദ​ളി​ലെ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ൾ​ 23​ന് ​ന​ട​ക്കു​ന്ന​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​യാ​യേ​ക്കി​ല്ല.
ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ 27​ന് ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന് ​കേ​ര​ള​ത്തി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​യെ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ ​ഐ​ക്യ​ദാ​ർ​ഢ്യം​ ​ഏ​തു​ത​ര​ത്തി​ലാ​ക​ണ​മെ​ന്ന​ ​ച​ർ​ച്ച​യാ​വും​ ​യോ​ഗ​ത്തി​ൽ​ ​പ്ര​ധാ​ന​മാ​യും​ ​ന​ട​ക്കു​ക.
തു​ട​ർ​ഭ​ര​ണം​ ​നി​ല​വി​ൽ​ ​വ​ന്ന​ ​ശേ​ഷം​ ​വി​വി​ധ​ ​ബോ​ർ​ഡു​ക​ളി​ലും​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലു​മു​ള്ള​ ​ഘ​ട​ക​ക​ക്ഷി​ ​പ്രാ​തി​നി​ദ്ധ്യം​ ​സം​ബ​ന്ധി​ച്ച​ ​ച​ർ​ച്ച​ക​ളി​ലേ​ക്ക് ​മു​ന്ന​ണി​ ​നേ​തൃ​ത്വം​ ​ക​ട​ന്നേ​ക്കും.​ ​മു​ന്ന​ണി​യോ​ഗം​ ​പ്രാ​ഥ​മി​ക​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി​ ​വെ​വ്വേ​റെ​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ളി​ലേ​ക്ക് ​സി.​പി.​എം​ ​ക​ട​ക്കും.​ ​കൂ​ടു​ത​ൽ​ ​ക​ക്ഷി​ക​ൾ​ ​മു​ന്ന​ണി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​സ്ഥി​തി​ക്ക് ​സി.​പി.​എ​മ്മും​ ​സി.​പി.​ഐ​യും​ ​നി​ല​വി​ലെ​ ​സ്ഥി​തി​യി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്യേ​ണ്ടി​വ​രും.

 മ​ദ്ധ്യ​സ്ഥ​ത​യു​ടെ​ ​ആ​വ​ശ്യ​മി​ല്ല​:​ ​കാ​ന്ത​പു​രം

ആ​ല​പ്പു​ഴ​:​ ​പാ​ലാ​ ​ബി​ഷ​പ്പ് ​മു​സ്ളിം​ ​സ​മു​ദാ​യ​ത്തെ​ ​ആ​ക്ഷേ​പി​ച്ച് ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​വി​ഷ​യ​ത്തി​ൽ​ ​മ​ദ്ധ്യ​സ്ഥ​ത​യു​ടെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​അ​ഖി​ലേ​ന്ത്യാ​ ​സു​ന്നി​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കാ​ന്ത​പു​രം​ ​എ.​പി.​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്ലി​യാ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​മ​ദ്ധ്യ​സ്ഥ​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​മു​സ്ലിം​ ​പ​ണ്ഡി​ത​രാ​രും​ ​പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്.​ ​ഇ​സ്ലാ​മി​ലേ​ക്ക് ​ആ​രെ​യും​ ​നി​ർ​ബ​ന്ധി​ച്ച് ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ചെ​യ്യി​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​വാ​ൾ​ ​കൊ​ണ്ടോ​ ​മ​റ്റോ​ ​അ​ല്ല​ ​ഇ​സ്ലാം​ ​പ്ര​ച​രി​ച്ച​ത്.​ ​ഇ​സ്ലാ​മി​ലെ​ ​വി​ശു​ദ്ധ​ ​യു​ദ്ധ​ങ്ങ​ൾ​ ​പോ​ലും​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​മാ​ർ​ഗ​മാ​ണ് ​ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും​ ​കാ​ന്ത​പു​രം​ ​പ​റ​ഞ്ഞു.