മോ​ഷ​ണ​ക്കേ​സി​ലെ​ ​പ്ര​തി​യെ​ വാ​ഹ​ന​ ​സഹിതം​ ​പി​ടി​കൂ​ടി

Tuesday 21 September 2021 12:00 AM IST

കു​ന്നം​കു​ളം​:​ ​സ്റ്റേ​ഷ​നി​ൽ​ ​ല​ഭി​ച്ച​ ​പ​രാ​തി​ ​അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​പോ​യി​ ​തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​ ​മോ​ഷ്ടി​ച്ച​ ​ബൈ​ക്കു​മാ​യി​ ​പോ​കു​ന്ന​യാ​ളെ​ ​കു​ന്നം​കു​ളം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​വി​യ്യൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്നും​ ​മോ​ഷ്ടി​ച്ച​ ​ബൈ​ക്കു​മാ​യാ​ണ് ​പ​തി​നേ​ഴു​കാ​ര​ൻ​ ​പി​ടി​യി​ലാ​യ​ത്.​ ​കു​ന്നം​കു​ളം​ ​സ്റ്റേ​ഷ​നി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​മെ​ൽ​വി​ൻ​ ​മൈ​ക്കി​ൾ,​ ​വി​നോ​ദ് ​എ​ന്നി​വ​രാ​ണ് ​മോ​ഷ്ടാ​വി​നെ​ ​പി​ടി​കൂ​ടി​ ​വി​യ്യൂ​ർ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​ത്. വി​യ്യൂ​ർ​ ​തി​രൂ​ർ​ ​പ​ള്ളി​ക്ക് ​സ​മീ​പം​ ​ബൈ​ക്ക് ​വാ​ങ്ങാ​നെ​ന്ന​ ​വ്യാ​ജേ​ന​യെ​ത്തി​ ​ഡ്യൂ​ക്ക് ​ബൈ​ക്ക് ​ടെ​സ്റ്റ് ​ഡ്രൈ​വി​നാ​യി​ ​കൊ​ണ്ടു​പോ​യി​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​ ​ബൈ​ക്ക് ​മോ​ഷ​ണം​ ​പോ​യ​ ​വി​വ​രം​ ​വി​യ്യൂ​ർ​ ​പൊ​ലീ​സ് ​എ​ല്ലാ​ ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും​ ​അ​റി​യി​ച്ചി​രു​ന്നു.​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​പോ​യി​ ​തി​രി​ച്ചു​ ​വ​രു​ന്ന​തി​നി​ടെ​ ​മോ​ഷ​ണം​ ​പോ​യ​ ​ബൈ​ക്ക് ​പോ​കു​ന്ന​ത് ​ക​ണ്ട​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പി​ന്തു​ട​ർ​ന്ന് ​എ​രു​മ​പെ​ട്ടി​യി​ൽ​ ​പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​ക​യ​റി​യ​പ്പോ​ൾ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.