കുട്ടികളിലെ ഫൈസർ വാക്സിൻ പരീക്ഷണം വിജയകരം

Tuesday 21 September 2021 2:16 AM IST

വാഷിംഗ്ടൺ : കൊവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ ക്ലിനിക്കൽ പരീക്ഷണം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വിജയകരമായെന്ന് റിപ്പോർട്ട് തെളിഞ്ഞത്. ഇതോടെ വാക്സിൻ കുട്ടികൾക്ക് നല്കാനുള്ള അനുമതി തേടുമെന്ന് ഫൈസർ മരുന്നു കമ്പനി അധികൃതർ അറിയിച്ചു. ആറ് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ള കുഞ്ഞുങ്ങൾക്കും രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ഫൈസർ വാക്സിൻ ട്രയലുകൾ പുരോഗമിക്കുകയാണ്.

അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളിൽ നടത്തിയ ട്രയലുകളിൽ കുട്ടികളിൽ ഫൈസർ സുരക്ഷിതമാണെന്നും ആന്റിബോഡിയുടെ പ്രതികരണങ്ങൾ അനുകൂലമാണെന്നും കണ്ടെത്താനായെന്നും അധികൃതർ വ്യക്തമാക്കി. അതേ സമയം മൊഡേണ വാക്സിനും ആറിനും 11നും ഇടയിലുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ ഇസ്രായേലിൽ പ്രത്യേക അനുമതിയോടെ 5 - 11 പ്രായമുള്ള കുട്ടികൾക്ക് തീവ്രത കുറച്ച് ഫൈസർ വാക്സിൻ കുത്തിവെയ്പ്പ് നല്കുന്നുണ്ട്.

Advertisement
Advertisement