മദ്യപിച്ച് വഴക്കുണ്ടാക്കി, പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

Tuesday 21 September 2021 8:54 AM IST

പാലക്കാട്: അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. പാട്ട സ്വദേശി രതീഷ്(39) ആണ് മരിച്ചത്. അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

രതീഷ് മദ്യപിച്ച് വീട്ടിലെത്തുകയും, ബഹളം വയ്ക്കുകയുമായിരുന്നു. തർക്കത്തിനൊടുവിലാണ് പിതാവ് മർദിച്ചത്. പരിക്കേറ്റ രതീഷിനെ ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.