എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ? രുക്മിണിയമ്മയെ വിളിച്ച് മോഹൻലാൽ, ഫോൺവയ്ക്കാൻ നേരം ഉമ്മയ്ക്കൊപ്പം ഒരു ഉറപ്പും നൽകി താരം
Tuesday 21 September 2021 12:04 PM IST
'കരച്ചിൽ വീഡിയോ' സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രുക്മിണിയമ്മയെ വീഡിയോ കോൾ ചെയ്ത് നടൻ മോഹൻലാൽ. മോഹൻലാലിനെ നേരിൽ കാണാനാകാത്തതിന്റെ സങ്കടം പറഞ്ഞുകൊണ്ട് കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ മോഹൻലാൽ ഫാൻസ് ക്ലബ് ഉൾപ്പടെ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
വീഡിയോ കണ്ടതിന് പിന്നാലെ മോഹൻലാൽ രുക്മിണിയമ്മയെ വിളിക്കുകയും ചെയ്തു. എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ എന്ന് ചോദിച്ചുകൊണ്ടാണ് താരം സംസാരം ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം മാറിയ ശേഷം നേരിൽ കാണാമെന്ന ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം ഫോൺവച്ചത്.
ഫോൺവയ്ക്കാൻ നോക്കുമ്പോൾ മോഹൻലാൽ രുക്മിണിയമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് ഇത്തരമൊരു വീഡിയോ കോളിന് അവസരമൊരുക്കിയത്. ഇരുവരും സംസാരിക്കുന്ന വീഡിയോ മോഹൻലാൽ ഫാൻസ് ക്ലബ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.