തപ്സിക്ക് പ്രിയാലാലിന്റെ ശബ്ദം
ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത അന്നാബെല്ലെ സേതുപതിയിൽ വിദേശി കഥാപാത്രത്തെ അവതരിപ്പിച്ച തപ്സിക്ക് ശബ്ദം നൽകിയത് മലയാളി യുവനായിക പ്രിയാലാൽ. തപ്സിയുടെ കഥാപാത്രത്തിന്അനുയോജ്യമായ ശബ്ദത്തിനായി പല അഭിനേത്രിക്കളുടെയും ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെയും ശബ്ദം പരീക്ഷിച്ചെങ്കിലും തൃപ്തിയാകാതെ സംവിധായകൻ ദീപക് സുന്ദർ രാജൻ പ്രവാസി മലയാളിയായ പ്രിയാലാലിനെ സമീപിക്കുകയായിരുന്നു. ബ്രിട്ടീഷ് ശൈലിയിലുള്ള പ്രിയയുടെ അവതരണം തപ്സിയുടെ കഥാപാത്രം മികച്ചതാക്കാൻ ഏറെ സഹായിച്ചുസംവിധായകൻ ദീപക് സുന്ദർരാജൻ പറയുന്നു. ദുബായിൽ ജനിച്ച് ഇംഗ്ളണ്ടിലെ ലിവർപൂളിൽ ജനിച്ച പ്രിയാലാൽ ജനകനിൽ സുരേഷ്ഗോപിയുടെ മകളായാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിലഭിനയിച്ച പ്രിയാലാൽ ഇരു ഭാഷകളിലും വമ്പൻ സിനിമകളുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്.