എ.ഐ.സി.സി സെക്രട്ടറി മയ്‌നുൾ ഹഖ് തൃണമൂലിലേക്ക്

Wednesday 22 September 2021 12:25 PM IST

ന്യൂഡൽഹി: എ.ഐ.സി.സി സെക്രട്ടറിയും പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ഫരാഖ മുൻ എം.എൽ.എയുമായ മയ്‌നുൾ ഹഖ് തൃണമൂൽ കോൺഗ്രസിലേക്ക്. അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയ ഹഖ് നാളെ തൃണമൂൽ അംഗത്വമെടുക്കുമെന്നാണ് സൂചന. എം.എൽ.എ സ്ഥാനവും എ.ഐ.സി.സി സെക്രട്ടറി പദവും നൽകിയതിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് രാജിക്കത്ത്. അസാമിൽ നിന്നുള്ള സുസ്മിതാ ദേവും കോൺഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂലിൽ ചേർന്നിരുന്നു. തൃണമൂൽ സുസ്‌മിതയ്ക്ക് രാജ്യസഭാ സ്ഥാനാർത്ഥിത്വവും നൽകി.