നിര്യാണത്തിൽ അനുശോചിച്ചു

Wednesday 22 September 2021 12:00 AM IST

കോട്ടയം : മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.എം റോയിയുടെ നിര്യാണത്തിൽ ആർ. ശങ്കർ സാംസ്കാരിക വേദി അനുശോചിച്ചു. പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി മോൻസ് ജോസഫ് എം.എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി കെ.എം റോയിയെ അനുസ്മരിച്ചു. ബിജി കുര്യൻ, ഇ.എം സോമനാഥൻ, അയർക്കുന്നം രാമൻനായർ, എം.കെ ശശിയപ്പൻ, വി.ജയകുമാർ, ബൈജു മാറാട്ടുകുളം, ബാലകൃഷ്ണൻ കുസുമാലയം, സി.സി.സോമൻ, എ.കെ.ജോസഫ്, ബേബി ചാണ്ടി, കെ.ആർ. ദിനചന്ദ്രൻ, റ്റി.ജി സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.