പൊലീസിലെ ക്യാമ്പ് ഫോളോവേഴ്സിന് പീഡനം: അന്വേഷണാവശ്യം തളളി

Wednesday 22 September 2021 12:00 AM IST

•​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​മ​ക​ൾ​ ​പൊ​ലീ​സ് ​ഡ്രൈ​വ​റെ​ മ​ർ​ദ്ദി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ന്നു

കൊ​ച്ചി​:​ ​പൊ​ലീ​സി​ലെ​ ​ക്യാ​മ്പ് ​ഫോ​ളോ​വേ​ഴ്സ് ​നേ​രി​ടു​ന്ന​ ​പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​ജി​ല്ലാ​ ​ജ​ഡ്ജി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​തൃ​ശൂ​ർ​ ​ചാ​ല​ക്കു​ടി​യി​ലെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ​ ​പി.​ഡി.​ ​ജോ​സ​ഫ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​സു​ധേ​ഷ് ​കു​മാ​റി​ന്റെ​ ​മ​ക​ൾ​ ​പൊ​ലീ​സ് ​ഡ്രൈ​വ​റെ​ ​മ​ർ​ദ്ദി​ച്ചെ​ന്ന് ​പ​രാ​തി​ ​ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​പൊ​ലീ​സി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​തൃ​പ്തി​ക​ര​മെ​ന്ന് ​വി​ല​യി​രു​ത്തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​ണി​കു​മാ​ർ,​ ​ജ​സ്റ്റി​സ് ​ഷാ​ജി.​ ​പി.​ ​ചാ​ലി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ത​ള്ളി​യ​ത്.​ 2018​ ​ജൂ​ൺ​ 14​നാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​സു​ധേ​ഷ് ​കു​മാ​റി​ന്റെ​ ​മ​ക​ൾ​ക്കെ​തി​രാ​യ​ ​പ​രാ​തി​യും​ ​മ​ക​ൾ​ ​ന​ൽ​കി​യ​ ​പ​രാ​തി​യും​ ​അ​ന്വേ​ഷി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​പൊ​ലീ​സ് ​ഡ്രൈ​വ​ർ​മാ​ർ​ ​ക്യാ​മ്പ് ​ഫോ​ളോ​വേ​ഴ്സി​ൽ​ ​ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും​ ​പൊ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ​അ​സി.​ ​ഐ.​ജി​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​സീ​നി​യ​ർ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ക്യാ​മ്പ് ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് 29​ ​ക്യാ​മ്പ് ​ഫോ​ളോ​വേ​ഴ്സി​നെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വ​രാ​രും​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ചി​ട്ടി​ല്ല.​ ​ക്യാ​മ്പ് ​ഫോ​ളോ​വേ​ഴ്സി​ന്റെ​ ​നി​യ​മ​നം​ ​പി.​എ​സ്.​സി​ക്കു​ ​വി​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കി​ ​വ​രി​ക​യാ​ണ്.​ ​നി​ല​വി​ൽ​ 1231​ ​ക്യാ​മ്പ് ​ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്.​ ​നി​ല​വി​ൽ​ 355​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​പാ​ച​കം,​ ​അ​ടി​ച്ചു​വാ​ര​ൽ​ ​തു​ട​ങ്ങി​യ​ ​ജോ​ലി​ക​ൾ​ക്കാ​ണ് ​ഇ​വ​രെ​ ​നി​യോ​ഗി​ക്കു​ന്ന​തെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഇ​തു​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​ത​ള്ളി​യ​ത്.