രാ​ഷ്​​ട്രീ​യ നേ​താ​വും ഹോ​ട്ട​ൽ മാ​നേ​ജ​റു​മാ​യി​രു​ന്ന പോ​ൾ റു​സെ​സ്​ബാഗീന​യ്ക്ക് 25 വർഷം തടവ്

Wednesday 22 September 2021 1:46 AM IST

കി​ഗാ​ലി: റുവാൻഡയിൽ 1994ൽ നടന്ന വംശീയ കൂട്ടക്കൊലയുടെ കഥപറയുന്ന പ്രശസ്ത ഹോളിവുഡ് ചിത്രം 'ഹോട്ടൽ റുവാൻഡ' യ്ക്ക് പ്രചോദനമായ രാഷ്ട്രീയ നേതാവും ഹോട്ടൽ മാനേജറുമായിരുന്ന പോൾ റെസെസബഗിനയ്ക്ക് 25 വർഷം തടവ് ശിക്ഷ. റെസെസബഗീന രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തിയ സംഘടനയുടെ സ്ഥാപകനും ഇവർക്ക് സാമ്പത്തിക സഹായം നൽകിയയാളുമാണെന്ന് കോടതി പറഞ്ഞു. ഭീകരവാദക്കുറ്റം ചുമത്തിയാണ് റെസെസബഗീനയെ ദുബായിൽ നിന്ന് മടങ്ങുന്നതിനിടെ റുവാൻഡൻ അധികൃതർ 2020ൽ അറസ്റ്റ് ചെയ്തത്. രാജ്യത്തെ നിലവിലെ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ റെസെസബാഗിനയ്ക്ക് ബൽജിയം പൗരത്വവുമുണ്ട്.

2004ൽ ഇറങ്ങിയ വിഖ്യാത ഹോളിവുഡ് ചിത്രമായ 'ഹോട്ടൽ റുവാൻഡ'യിൽ 1994 ലെ വംശഹത്യക്കാലത്ത് കൂട്ടക്കൊലയിൽ നിന്ന് നിരവധി പേർക്ക് അഭയം നല്കിയ റെസെസബാഗിനയുടെ ജീവിതമാണ് വരച്ചു കാട്ടുന്നത്. ഈ സിനിമയിലൂടെ ഏറെ പ്രശസ്തനായ റെസെസാബാഗിന ലോകമെങ്ങും ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

Advertisement
Advertisement