ഡി.സി.സി ഓഫീസിലെ ലൈബ്രറി നവീകരിച്ചു
Wednesday 22 September 2021 2:47 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തര ഭാരതം ശക്തമായതിന്റെ പ്രധാനകാരണം ജവഹർലാൽ നെഹറുവിന്റെ ജനാധിപത്യ ദർശനവും നെഹറു സ്ഥാപിച്ച സ്ഥാപനങ്ങളുമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. ഡി.സി.സി ഓഫീസിലെ നവീകരിച്ച ലൈബ്രറി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവായിരത്തോളം പുസ്‌തകശേഖരമുള്ള ലൈബ്രറി പാർട്ടി പ്രവർത്തകർക്കും യുവജനങ്ങൾക്കും പരിസരവാസികൾക്കും ഒരു റഫറൽ ലൈബ്രറി ആയിരിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ലൈബ്രറിക്കുവേണ്ടി ശശിതരൂരും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ എം.ആർ. തമ്പാനും പുസ്‌തകങ്ങൾ സംഭാവന ചെയ്തു. ഉദ്‌ഘാടനശേഷം കുട്ടികളുമായി ശശിതരൂർ സംവാദം നടത്തി. വി.എസ്.ശിവകുമാർ, എം.വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകര സനൽ, എം.ആർ.തമ്പാൻ, വിനോദ് സെൻ, ആർ.ഹരികുമാർ എന്നിവർ പങ്കെടുത്തു.