കുര്യാത്തി ആനന്ദനിലയത്തിൽ ഡിജിറ്റൽ ചലഞ്ച്
Wednesday 22 September 2021 2:57 AM IST
തിരുവനന്തപുരം: കുര്യാത്തി ആനന്ദനിലയം ഓർഫണേജിൽ സംഘടിപ്പിച്ച ഡിജിറ്റൽ ചലഞ്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടസേവനത്തിന് സർക്കാരിൽ നിന്ന് മെഡൽ നേടിയ എസ്.ഐ വി. ഗോപകുമാർ, മണക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ പി. രാഗേഷ്, ആശാവർക്കർമാരായ ഗിരിജകുമാരി, സീത, അംബിക, സി.എസ്. ശ്രീകല എന്നിവരെ അനുമോദിച്ചു. കാൻസർ ചികിത്സാസഹായവിതരണവും നടന്നു. ആനന്ദനിലയം മുൻ പ്രസിഡന്റ് എൻ.കെ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി കുര്യാത്തി ശശി, പി.കെ.എസ്. രാജൻ, ലക്ഷ്മി കുമാരി, എം. കൃഷ്ണൻകുട്ടി നായർ, രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.