ഇത് ഞാൻ തന്നെയാണേ... അനാർക്കലിയുടെ കുട്ടിക്കാല ചിത്രം വൈറലായി
കുട്ടിക്കാലത്തെ രണ്ട് അടിപൊളി ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി അനാർക്കലി മരയ്‌ക്കാർ. 'ഞാൻ തന്നെ’ എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്‌ത ചിത്രം നിമിഷങ്ങൾക്കകം വൈറലായി. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. സൂക്ഷിച്ചു നോക്കേണ്ടടാ ഉണ്ണി..., പണ്ടേ അടിപൊളിയാണല്ലോ, മുഖത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല തുടങ്ങി നിരവധി കമന്റുകൾ ആരാധകരിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. പൊതുവേ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നതെങ്കിലും ഇത്തവണ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്‌തത് ആരാധകർക്കും കൗതുകമായി. 'ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. പിന്നാലെ വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.