മിലിട്ടറി സ്കൂളുകളിൽ വനിതാ പ്രവേശനം: വിശദീകരണം തേടി സുപ്രീംകോടതി

Thursday 23 September 2021 12:03 AM IST

ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമികളിൽ വനിതകൾക്ക് പ്രവേശനം നൽകുന്നതിനൊപ്പം മിലിട്ടറി കോളേജുകളും (ആർ.ഐ.എം.സി)​ ,​ സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന നടപടികൾ ത്വരിതപ്പെടുത്താൻ ജസ്റ്റിസ് എസ്.കെ. കൗൾ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും കേന്ദ്രത്തിന് നിർദ്ദേശം നൽകി. ആർ.ഐ.എം.സി 99 വർഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണെന്നും ലിംഗനീതി ഉറപ്പാക്കിയെന്ന ചാരിതാർത്ഥ്യത്തോടെയാകണം അടുത്ത വർഷം 100-ാം വാർഷികം ആഘോഷിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകൻ മനീഷ് കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

Advertisement
Advertisement