ആനക്കൊമ്പുകൾ കണ്ടെത്തി

Friday 24 September 2021 12:00 AM IST

ഇടുക്കി: പരുന്തുംപാറക്ക് സമീപം ഗ്രാമ്പി കൊക്ക ഭാഗത്ത് പാറയ്ക്കുള്ളിൽ ഒളിപ്പിച്ച ആനക്കൊമ്പുകൾ കണ്ടെത്തി. വനം ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. 11 കിലോയോളം തൂക്കമുണ്ട്. വിൽപ്പനക്കായി സമീപവാസികളാരോ സൂക്ഷിച്ചതായാണ് വിവരം. വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊമ്പുകൾ ഊരിയെടുത്ത നിലയിലായതിനാൽ ആന ചരിഞ്ഞതെങ്ങനെ എന്നതും ഇതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി മേഖലയിൽ വ്യാപക പരിശോധന നടത്തും. മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ചർ മഹേഷ്, ഫോറസ്റ്റർ എ.കെ. വിശ്വംഭരൻ, ഉദ്യോഗസ്ഥരായ പോൾസൺ ജോർജ്, ദേവകുമാർ, സജിമോൻ എന്നിവരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നാണ് ആനക്കൊമ്പുകൾ പിടികൂടിയത്.

Advertisement
Advertisement