കാരുണ്യ ലോട്ടറി വിൽപന ബഹിഷ്‌കരിക്കുമെന്ന്

Friday 24 September 2021 12:15 AM IST

കണ്ണൂർ: കാരുണ്യാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് നാളെ കാരുണ്യ ലോട്ടറി വിൽപ്പന ബഹിഷ്‌കരിക്കുമെന്ന് കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേർസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാരുണ്യ ലോട്ടറി ടിക്കറ്റ് ബഹിഷ്‌കരിച്ച് നാളെ ലോട്ടറി ഓഫീസിന് മുമ്പിൽ സമരം നടത്തും. നിയമവിരുദ്ധ ലോട്ടറിക്കെതിരേ നടപടി സ്വീകരിക്കുക, കേരളാ ലോട്ടറി ടിക്കറ്റ് വില 20 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിക്കുന്നുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement